കുമരകത്തും ദിലീപ് അനധികൃത ഭൂമി ഇടപാട് നടത്തിയതായി ആരോപണം

dileep

കോട്ടയം: കുമരകത്തും ദിലീപ് അനധികൃത ഭൂമി ഇടപാട് നടത്തിയതായി ആരോപണം.

പന്ത്രണ്ടാം ബ്ലോക്കില്‍ പുമ്പോക്ക് ഭൂമി അടക്കം വാങ്ങി മറിച്ച് വിറ്റുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ദിലീപിന് വേണ്ടി സഹോദരന്‍ അനൂപാണ് ഭൂമി ഇടപാട് നടത്തിയത്. തുച്ഛമായ വിലയ്ക്ക് വാങ്ങിയ ഭൂമി രണ്ട് ദിവസം കൊണ്ട് മറിച്ചുവിറ്റതായി ഇടനിലക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇടപാടിന് പള്‍സര്‍ സുനിയും എത്തിയിരുന്നതായും സംശയം ഉയരുന്നുണ്ട്. റിസര്‍വ്വേ ഭയന്നാണ് ഭൂമി മറിച്ചുവിറ്റതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Top