കൊല്ലത്ത് മുകേഷ്, നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി. എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും. ചവറയില്‍ ഡോ.സുജിത്ത് വിജയനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായി. സുജിത്ത് വിജയന്റെ ചിഹ്നം സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.

കഴിഞ്ഞ തവണ കൊല്ലത്ത് സിപിഐഎം നാല് സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ചവറ കൂടി ഏറ്റെടുത്ത് അഞ്ച് സീറ്റില്‍ മത്സരിക്കും.

അതേസമയം, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. മേഴ്സികുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കില്‍ എസ്.എല്‍. സജി കുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണം. കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാലിനെ മല്‍സരിപ്പിക്കണമെന്നാണ് ആവശ്യം. എം.എല്‍.എ ഐഷ പോറ്റിയുടെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ കുന്നത്തൂര്‍ സിപിഐഎം ഏറ്റെടുക്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി അംഗമായ കോവൂര്‍ കുഞ്ഞുമോനെ തന്നെ കുന്നത്തൂരില്‍ പിന്തുണയ്ക്കും.

 

Top