കൊല്ലത്ത് മദ്യലഹരിയില്‍ മകളെ മര്‍ദിച്ച സംഭവം; പ്രതി ഭാര്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലത്ത് മദ്യലഹരിയില്‍ മകളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി മുരുകന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യയെയും റോഡിലിട്ട് മര്‍ദിച്ചിരുന്നു. നാട്ടുകാര്‍ ഇടപട്ടാണ്  മാരിയമ്മയെ രക്ഷപ്പെടുത്തിയത്. മുരുകന്‍ നഗ്‌നനായി കുളിക്കുന്നത് ചോദ്യം ചെയ്ത അയല്‍വാസികളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

കുഞ്ഞിനെ മര്‍ദിക്കുന്നതിന് ഒരാഴ്ച മുന്‍പ് ചിന്നക്കട നഗരത്തില്‍ വച്ച് ഭാര്യയെ ക്രൂരമായി മര്‍ദിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അന്നും മുരുകന്‍ മദ്യലഹരിയില്‍ തന്നെയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസം മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഒന്നര വയസു കാരിയെയും ഈ ദൃശ്യങ്ങളില്‍ കാണാം. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.. കുട്ടിയുടെ സംരക്ഷണം സമിതിയും ഏറ്റെടുത്തിട്ടുണ്ട്.

പൊതുസ്ഥലത്ത് വസ്ത്രം ഇല്ലാതെ മുരുകന്‍ കുളിച്ചതിന് ചോദ്യം ചെയ്ത അയല്‍ക്കാരെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് അസഭ്യം പറഞ്ഞതായി സമീപവാസികള്‍ പറയുന്നു.

Top