കൊൽക്കത്തയിൽ അച്ഛനെ മദ്യം നൽകി മയക്കി തീ കൊളുത്തി കൊന്ന് മകൾ

കൊൽക്കത്ത: അച്ഛന് മദ്യവും ഭക്ഷണവും വാങ്ങി നൽകി സൽക്കരിച്ച ശേഷം മകൾ തീ കൊളുത്തി കൊന്നു. സംഭവത്തിൽ പാർക്ക് സൈറസിന് സമീപം ക്രിസ്റ്റഫർ റോഡ് സ്വദേശിനിയായ 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒന്നിച്ച് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അച്ഛന് മദ്യവും മകൾ വാങ്ങിനൽകി. ഇതിനു ശേഷം സ്റ്റ്രാൻഡ് റോഡിലുള്ള ചഡ്പൽ ഘട്ടിലേക്കെത്തി. ഹൂഗ്ലീ നദി തീരത്തെത്തി ഒരു ബഞ്ചിൽ ഇരുന്ന് ഇരുവരും കാര്യങ്ങൾ സംസാരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് ഉറങ്ങിപ്പോയി. ആ സമയത്താണ് യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 56കാരനായ പിതാവിനെ യുവതി തീ കൊളുത്തുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിറ്റിവിയിലും പതിഞ്ഞിട്ടുണ്ട്.

 

Top