കേരളത്തില്‍ സിപിഎം-ബിജെപി ഡീല്‍ നടന്നത് ഗഡ്കരിയുടെ മധ്യസ്ഥതയില്‍; ഹസന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ നടന്നത് ഡല്‍ഹിയിലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീല്‍ നടന്നതെന്നും ഹസന്‍ പറഞ്ഞു.

സിപിഐഎം-ബിജെപി അന്തര്‍ധാര സജീവമാണ്. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഐഎം സ്വീകരിച്ച വഴിയാണ് ബിജെപി ബന്ധം. നിതിന്‍ ഗഡ്കരിയുടെ മധ്യസ്ഥതയില്‍ ഡല്‍ഹിയില്‍ വച്ച് ഡീല്‍ ഉറപ്പിക്കുകയായിരുന്നു. സിപിഐഎമ്മിന് തുടര്‍ഭരണം, ബിജെപിക്ക് പത്ത് സീറ്റെങ്കിലും ഉറപ്പിക്കുക ഇതാണ് ലക്ഷ്യം വയ്ക്കുന്നത്. അതനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും ഹസന്‍ പറഞ്ഞു.

 

Top