In Kerala increase in the consumption of narcotic drugs ; Commissioner Rishi Raj Singh

കൊച്ചി:സംസ്ഥാനത്ത് മയക്കു മരുന്നിന്റെ ഉപഭോഗം വര്‍ധിച്ചെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ബാറുകള്‍ പൂട്ടിയതിന് ശേഷമാണ് മയക്കുമരുന്നിന്റെ ഉപഭോഗം വര്‍ധിച്ചതെന്നും ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു.

യുവാക്കളില്‍ ലഹരിയുടെ ഉപയോഗം കൂടിയതായി ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. സ്ത്രീകളിലും ലഹരിയുടെ ഉപഭോഗം കൂടിയിട്ടുണ്ട്.

ലഹരിമരുന്ന് വില്‍പനയും കൂടിയിരിക്കുന്നു. ലഹരിമരുന്ന് വില്‍പന കുറേ പേര്‍ ജീവിത മാര്‍ഗ്ഗമാക്കിയിരിക്കുകയാണ്.

ബാറുകള്‍ പൂട്ടിയത് ലഹരിവില്‍പന കൂട്ടാന്‍ കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ എക്‌സൈസിന് അധികാരം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

Top