കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ അക്രമം വര്‍ധിക്കുന്നു; 10 വര്‍ഷത്തിനിടെ 1,32,365 കുറ്റകൃത്യങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകുത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കു നേരെ 1,32,365 കുറ്റകൃത്യങ്ങളാണ് നടന്നത്. ഇതില്‍ 16,755 എണ്ണം ബലാത്സംഗ കേസുകളാണ്. കേരള പോലീസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരമാണ് ഇത്.

നൂറു ശതമാനം സാക്ഷരതയും, പുരോഗമന വീക്ഷണവും, വികസനവും കൈവരിച്ച കേരളത്തിലാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പീഡനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. 2007-2017 ജൂലൈ വരെയുള്ള സമയത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ് ഇത്. ഈ കാലയളവില്‍ 1,325 സ്ത്രീകളും, 5,430 കുട്ടികളും പീഡനത്തിനിരയായിട്ടുണ്ട്.

കേരള പോലീസിന്റെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ആദ്യ 9 മാസങ്ങളില്‍ 1,475 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2016 ല്‍ ജനുവരി മുതല്‍ ഡിസംബര്‍ കാലയളവില്‍ 1,656 പീഡന കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

2007-ല്‍ 500, 2008-ല്‍ 548, 2009-ല്‍ 554, 2010-ല്‍ 617, 2012-ല്‍ 1132, 2012-ല്‍ 1019, 2013-ല്‍ 1221, 2014-ല്‍ 1347, 2015-ല്‍ 1256, 2016-ല്‍ 1656, 2017-ല്‍ 1475 എന്നിങ്ങനെയാണ് സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതിവേഗ അന്വേഷണ, ഫാസ്റ്റ് ട്രാക്ക് വിചാരണ, കുറ്റകൃത്യം ചെയ്ത കുറ്റകൃത്യങ്ങള്‍, താഴെത്തട്ടില്‍ നിന്നും നല്‍കേണ്ട അവബോധവും കുറ്റകൃത്യങ്ങളുടെ വ്യാപ്തി ഒരു പരിധി വരെ കുറക്കാന്‍ സഹായിക്കുമെന്ന് അജിത ബീഗം ഐപിഎസ് പറഞ്ഞു. പീഡനക്കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അവര്‍ സൂചിപ്പിച്ചു.

സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച്‌ ബോധവാന്മാരാണ്. നിയമത്തിന്റെ സുരക്ഷയെ കുറിച്ചും,പിന്‍ബലത്തെ കുറിച്ചും മനസിലാക്കിയത് കാരണവും കൂടുതല്‍ പേരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അജിതാ ബീഗം പറഞ്ഞു. എന്നാല്‍ പലരും ഇപ്പോഴും പീഡനക്കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നുണ്ടെന്നും ബീഗം പറഞ്ഞു.

കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അന്വേഷണത്തിന്റെ ആദ്യപടിയാണ്. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ശക്തവും സുതാര്യവുമായ അന്വേഷണം ആവശ്യമാണെന്നും ബീഗം പറഞ്ഞു. കുറ്റകൃത്യം നടന്ന ഉടന്‍ തന്നെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് വളരെ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ ഈ വര്‍ഷം നടന്ന 11,001 കേസുകളില്‍ 3,407 പീഡനങ്ങള്‍, 147 തട്ടിക്കൊണ്ടുപോകല്‍, കൊള്ള, 9 സ്ത്രീധന മരണങ്ങള്‍, 2,452 ക്രൂരകൃത്യങ്ങള്‍, ഭര്‍ത്താവും ബന്ധുക്കളുടേയും ഭാഗത്തു നിന്നുള്ള ക്രൂരകൃത്യങ്ങള്‍, 3,222 മറ്റ് കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം (റൂറല്‍) 157, മലപ്പുറം 136, പാലക്കാട് 105 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടന്നത്.

ഈ വര്‍ഷം ജൂലൈ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 2581 ആണ്. ഇതില്‍ 825 കേസുകള്‍ ബലാല്‍സംഗ കേസുകള്‍ ആണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കുട്ടികള്‍ക്കെതിരെ (2007-2017) തെക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 16,624 ആണ്. ഈ വര്‍ഷം ജൂലൈ വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 2,581 കേസുകളില്‍ 825 കേസുകളും പീഡന കേസുകളാണ്.

Top