കേരളത്തിൽ ജനശതാബ്ധി അടക്കം 3 സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം : ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്പെഷല്‍ ട്രെയിനുകളാണ് റദ്ദാക്കി. ശനിയാഴ്ച മുതൽ കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ ഓടില്ല. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് റെയില്‍‌വെ വ്യക്തമാക്കി.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് റദ്ദാക്കിയത്‌. രാജ്യത്തൊട്ടാകെ ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.

ലോക്ക്ഡൗൺ സാഹചര്യത്തിലാണ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയിരുന്നത് . എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ മതിയായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ മൂന്ന് ട്രെയിനുകളുടെയും സർവീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് റെയിൽവേ അറിയിച്ചു.

Top