‘കണ്ണും കണ്ണും കൊള്ളൈയടിത്താലി’ല്‍ ദുല്‍ഖറിന് നായികയായി ഋതു വര്‍മ്മ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താലി’ല്‍ ദുല്‍ഖറിന് നായികയായി ഋതു വര്‍മ്മ.

നവാഗതനായ ജേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ത്രില്ലറിന്റെ ചിത്രീകരണം ശനിയാഴ്ച ചെന്നൈയില്‍ ആരംഭിക്കും.

ബാദ്ഷ, പ്രേമ ഇഷ്‌ക്ക് കാതല്‍, നാ രാകുമാറുഡു, യെവഡെ, സുബ്രഹ്മണ്യം, പെല്ലിചൊപ്പുലു, കേശവ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഋതു വര്‍മ്മ.

ധനുഷിന്റെ വേലൈ ഇല്ലാ പട്ടധാരി 2 എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ഋതു വര്‍മ്മ ഗൗതം മേനോന്റെ ധ്രുവനക്ഷത്രത്തിലും നായികയാണ്.

എഫ്.ടി.എസ് ഫിലിംസ് നിര്‍മ്മിക്കുന്ന കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ.എം. ഭാസ്‌കരനാണ്.

Top