ജോര്‍ദാന്‍ തലസ്ഥാനത്ത് നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നു

അമ്മന്‍: നികുതി വര്‍ധനവിനെതിരെ ജോര്‍ദാനില്‍ പ്രതിഷേധം ശക്തമാകുന്നു. തലസ്ഥാന നഗരമായ അമ്മനില്‍ പ്രതിഷേധക്കാരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കര്‍ണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) നിര്‍ദേശ പ്രകാരമുള്ള പുതിയ നികുതി പരിഷ്‌കരണം സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്ന് വാദമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.

നികുതി ഉയര്‍ത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രതിഷേധക്കാര്‍ അബ്ദുള്ള രാജാവിനോട് ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്താമെന്നും എല്ലാവരും സഹകരിക്കണമെന്നും അബ്ദുള്ള രാജാവ് പറഞ്ഞു നികുതി പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ഹാനി മുല്‍കിയ്‌ക്കെതിരെയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്.

Top