ജമ്മുകശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

കശ്മീര്‍: ജമ്മു കശ്മീരിലെ ലഡൂരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഖാലിദ് ആണ് കൊല്ലപ്പെട്ടത്.

ബാരമുള്ളഹന്ദ്വാര ഹൈവേയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം ഇവിടെ പരിശോധന നടത്തി. ഇതേത്തുടര്‍ന്നാണ് ഏറ്റമുട്ടലുണ്ടായത്.

ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം ഇയാളെ വധിക്കുകയായിരുന്നു വെന്നാണ് വിവരം.

വടക്കന്‍ കാഷ്മീരിലെ ജെയ്‌ഷെ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇയാളെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

Top