ജമ്മുവില്‍ സബ് ഇന്‍സ്‌പെക്ടറെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ഓള്‍ഡ് ശ്രീനഗറിലെ കന്യാര്‍ മേഖലയിലാണ് സംഭവം. അര്‍ഷാദ് അഹമ്മദ് എന്ന പൊലീസുകാരനെയാണ് പിന്നില്‍ നിന്നും രണ്ടുതവണ വെടിവച്ചത്. വെടിയേറ്റ അര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്യാറിലെ ചന്തയില്‍ ഞായറാഴ്ച പകല്‍ 1.35നാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലം സൈന്യം വളഞ്ഞ് ഭീകരരെ കണ്ടുപിടിക്കാനുള്ള തെരച്ചില്‍ തുടരുകയാണ്.

വടക്കന്‍ കാശ്മീരിലെ കുക്വാര ജില്ലക്കാരനാണ് കൊല ചെയ്യപ്പെട്ട എസ്‌ഐ അര്‍ഷാദ് അഹമ്മദ്. മേയര്‍ ജുനൈദ് അസം മട്ടു, മുന്‍ മുഖ്യമന്ത്രിമാരായ മെബബൂബ മുഫ്ത്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ കൊലപാതകത്തെ അപലപിച്ചു.

 

Top