ജമ്മുകശ്മീരില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു, 3 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു.

2 ജയ്‌ഷെ-മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഭീകരാക്രമണമുണ്ടായത്.

സൈനികവേഷത്തിലെത്തിയ ഭീകരര്‍ ക്യാപിനുള്ളില്‍ കടന്ന് ആക്രമിക്കുകയായിരുന്നു.

കൂടുതല്‍ ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.

അതേസമയം, ഭീകരാക്രമണത്തിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിയുതിര്‍ത്തു.

നേരത്തെ, പുല്‍വാമ ജില്ലയിലെ സി.ആര്‍.പി.എഫ് ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തിലും അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

Top