‘കത്തിയിൽ’ വിജയ്, ജയ് ഭീമിൽ സൂര്യയും മുന്നോട്ട് വച്ചത് ചുവപ്പ് രാഷ്ട്രീയം !

യ് ഭീം സിനിമ രാഷ്ട്രീയ മേഖലയിലും വൻ ചർച്ചാ വിഷയമാകുന്നു. കമ്യൂണിസ്റ്റുകൾ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിനു വേണ്ടി നടത്തിയ പോരാട്ടത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കമ്യൂണിസ്റ്റു കാരനായ ഒരു അഭിഭാഷകൻ്റെയും സി.പി.എം നേതൃത്വത്തിൻ്റെയും ഇടപെടലുകളാണ് ലോക്കപ്പ് മുറിയിലെ കൊലപാതക കഥ പുറം ലോകത്തെ അറിയിക്കാൻ കാരണമായിരുന്നത്. തമിഴ് മണ്ണിൽ പ്രക്ഷോഭം നടത്തി ഭരണകൂടത്തെ വിറപ്പിക്കാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്ന് വ്യക്തമാക്കുക കൂടി ചെയ്ത സംഭവമായിരുന്നു ഇത്. ഇരുളരുടെ ഇരുണ്ട ജീവിത കഥ സിനിമയാക്കുന്നതിന് താര ഇമേജ് നോക്കാതെയാണ് നടൻ സൂര്യയും ഇടപെട്ടിരിക്കുന്നത്.(വീഡിയോ കാണുക)

Top