ഇറാനില്‍ തീവ്രവാദികളുടെ രഹസ്യകേന്ദ്രം സുരക്ഷാസൈന്യം തകര്‍ത്തു

soldier

ടെഹ്‌റാന്‍: ഇറാനില്‍ തീവ്രവാദികളുടെ രഹസ്യകേന്ദ്രം സുരക്ഷാവിഭാഗം തകര്‍ത്തു. സിസ്ഥാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള കേന്ദ്രമാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരു ചാവേര്‍ ഭടന്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിക്ക് സമീപം സരവന്‍ മേഖലയിലെ കേന്ദ്രങ്ങളിലാണ് സുരക്ഷാവിഭാഗം തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടയിലുണ്ടായ വെടിവയ്പ്പിലാണ് ചാവേര്‍ ഭടന്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും യുദ്ധ സാമഗ്രികളും പിടികൂടിയിട്ടുണ്ട്.

Top