ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനൊരുങ്ങി വോള്‍വോ കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനൊരുങ്ങി സ്വീഡിഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ കാര്‍. ഇതിനായി സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്കും മറ്റുമായി കമ്പനി ശ്രമം തുടങ്ങി. ചൈനയിലെ ഗീലി ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യയില്‍ പ്രധാനമായും ഗ്രീന്‍ ടെക്‌നോളജീസ്, ഇലക്ട്രോണിക്‌സ്, മറ്റ് ക്ലീനര്‍ സൊല്യൂഷനുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് വോള്‍വോ ഇന്ത്യ കാര്‍ എം ഡി ചാള്‍സ് ഫ്രംപ് പറഞ്ഞു.

തങ്ങളുടെ വളരെ നാളത്തെ ആഗ്രഹമാണ് ഇതുവഴി സാധിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് വോള്‍വോയുടെ SUVXC40 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഈ വാഹനം തദ്ദേശീയമായി ഉത്പാദിപ്പിക്കുവാനാണ് വോള്‍വോ ശ്രമിക്കുന്നതെന്നും ചാള്‍സ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം 2000 ഓളം കാറുകളാണ് കമ്പനി വിറ്റത്. 2007ലാണ് വോള്‍വോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Top