ഇന്ത്യയിൽ വാഹനങ്ങൾ വാടക വ്യവസ്ഥക്ക് നൽകുന്നത് കൂടുതൽ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

Maruti cars

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന കാര്‍ ലീസിങ്ങ് പദ്ധതി അടുത്തിടെയാണ് അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍  ബെംഗളൂരു, ഗുരുഗ്രാം നഗരങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതി ഏറെ ആകര്‍ഷകമാണ്. ഇപ്പോഴിതാ രാജ്യത്തെ നാല് നഗരങ്ങളിൽ കൂടി ഇത് ലഭ്യമാണെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.  മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവയാണ് പുതിയ നഗരങ്ങൾ.

12 മാസം മുതൽ 48 മാസം വരെയുള്ള പ്രതിമാസ പ്ലാനുകൾ തിരഞ്ഞെടുത്ത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്ന് ഒരു പുതിയ വാഹനം വീട്ടിലേക്ക് കൊണ്ടുവരാൻ മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് ഉപഭോക്താക്കളെ അനുവദിക്കുന്നു. ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ഇന്ത്യയുമായി സഹകരിച്ചാണ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ തയ്യാറാക്കിയിട്ടുള്ളത്.

Top