അടുത്ത വര്‍ഷത്തോടുകൂടി ഇന്ത്യയില്‍ വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്

kia

ജയ്പൂര്‍ : അടുത്ത വര്‍ഷത്തോടു കൂടി ഇന്ത്യയില്‍ തങ്ങളുടെ ആദ്യവാഹനം വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോര്‍സ്. ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ 2019 ന്റെ പകുതിയോടെ തങ്ങളുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുമെന്ന് കിയ മോട്ടോര്‍സ് ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് തലവന്‍ മനോഹര്‍ ഭട്ട് പറഞ്ഞു.

ഒരു വര്‍ഷം 3 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിവുള്ള വാഹന നിര്‍മാണ യൂണിറ്റാണ് ആന്ധ്രയില്‍ തങ്ങള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആദ്യമായി കിയ വില്‍പ്പനയ്ക്കായി എത്തിക്കുന്നത് എസ് യു വി ശ്രേണിയില്‍പ്പെട്ട വാഹനമായിരിക്കും.

Top