ഇന്ത്യയിൽ 61 ലക്ഷം ഫേസ്ബുക്ക്‌ ഉപയോക്താക്കളുടെ വിവരങ്ങൾ ചോര്‍ന്നു

facebook

ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചോര്‍ന്നവയില്‍ 61 ലക്ഷം ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഇരയായവരിൽ ഉൾപ്പെടുന്നു. പേരും, ഫോണ്‍ നമ്പരുകളും അടക്കമുള്ള വ്യക്തിവിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഹഡ്‌സണ്‍ റോക്കാണ് ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവരം പുറത്തുവിട്ടത്.

സൈബര്‍ ക്രൈം ഇന്റെലിജന്‍സ് സ്ഥാപനമായ ഹഡ്സണ്‍ റോക്കിലെ ചീഫ് ടെക്നോളജി ഓഫീസര്‍ അലോണ്‍ ഗാലാണ് ഡാറ്റാ ചോര്‍ച്ചയേക്കുറിച്ചുള്ള വിവരം ആദ്യം പുറത്ത് വിടുന്നത്.

Top