ഇടുക്കിയിൽ പതിനാറ്കാരൻ പതിനാല്കാരിയെ പീഡിപ്പിച്ചു

തൊടുപുഴ : ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസ്സുകാരിയെ 16 വയസുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ബന്ധുവായ പെൺകുട്ടിയെയാണ് കൗമാരക്കാരൻ പീഡിപ്പിച്ചത്. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഓൺലൈൻ ക്ലാസിന്റെ മറവിൽ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെൺകുട്ടിയുമായി മാസങ്ങളായി കൗമാരക്കാരൻ ലൈംഗിക ബന്ധം തുടരുകയായിരുന്നു.

മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണു തുടർച്ചയായു പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു.

Top