മുംബൈയില്‍ കനത്തമഴ, നഗരം വെള്ളപ്പൊക്ക ഭീതിയില്‍

മുംബൈ: കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍.

ശനിയാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചെയും ശക്തമായി തുടര്‍ന്നതോടെ നഗരത്തിന്റെ താഴ്ന്ന പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ നിറഞ്ഞു. റോഡുകള്‍ പലതും വെള്ളത്തിനടിയിലായി.

നാലുദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് മുംബൈ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.

മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ സമയംവൈകി. കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് പോകുന്ന മംഗള എക്‌സ്പ്രസ് (12617) ബോംബെ കല്യാണ്‍ ജങ്ഷനും ഗുസാവല്‍ ജങ്ഷനും ഇടയില്‍ വഴിതിരിച്ചുവിട്ടു.

നഗരത്തിന്റെ പലഭാഗങ്ങളിലും അടുത്ത 48 മണിക്കൂര്‍ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2005ന് ശേഷമുള്ള ഏറ്റവും കനത്തമഴയാണ് മുംബൈയില്‍ പെയ്യുന്നത്.

Top