കനത്ത മൂടല്‍ മഞ്ഞ്; മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു, 12 പേര്‍ക്ക് പരിക്ക്

ആള്‍വാര്‍: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആള്‍വാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പുര്‍ – ഡല്‍ഹി ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കേടുപാട് സംഭവിച്ച വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

Top