ഹരിയാനയില്‍ നവജാത ശിശുവിന്റെ മൃതദേഹം മതില്‍ കമ്പിയില്‍ തറച്ച നിലയില്‍

ചണ്ഡീഗഡ് : ഹരിയാനയില്‍ നവജാത ശിശുവിന്റെ മൃതദേഹം മതില്‍ കമ്പിയില്‍ തറച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ അജ്റോണ്ട ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ കൊന്ന ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ചുറ്റുമതിലില്‍ സ്ഥാപിച്ചിരുന്ന ഗ്രില്ലില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹരിയാന പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

കുഞ്ഞിനെ കൊന്ന ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. നവജാതശിശുവിന്റെ മൃതദേഹം ഗ്രില്ലില്‍ നിന്ന് നീക്കം ചെയ്യുകയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാന്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Top