ഹരിയാനയിൽ മാൾ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ദില്ലി: ഹരിയാനയിൽ മാൾ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലിസ്ഥലത്ത് നിന്ന് പുലർച്ചെ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. അതിക്രമത്തിന് ശേഷം യുവതിയെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച്ച പുലർച്ചെ  മാളിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഗുരു ഗ്രാമിലെ എംജി റോഡ് സമീപം ദില്ലിയിലേക്ക് പോകാനായി ടാക്സിയിൽ കയറി. കാറിൽ രണ്ട് യാത്രക്കാരുമുണ്ടായിരുന്നു. പരിചയമില്ലാത്ത വഴികളിലൂടെ കാർ പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവ‍റും വാഹത്തിലുള്ളവരും ചേർന്ന് ബലമായി പിടിച്ചു വച്ചു. തുടർന്ന് വാഹനം അൻപത് കിലോമീറ്റർ അകലെ ഹരിയാനയിലെ ജജ്ജാർ നഗരം പിന്നിട്ട് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ നൽകിയ പരാതിയിൽ പറയുന്നത്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു.

 

 

Top