ഹരിയാനയില്‍ മെയ് 24 വരെ ലോക്ക്ഡൗണ്‍ നീട്ടി

ചണ്ഡിഗഢ്: നാളെ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് 24 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. മെയ് 24 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു. കോവിഡ് സാഹചര്യം അതിരൂക്ഷമായതിനാല്‍ മെയ് മൂന്നു മുതല്‍ പത്തുവരെയാണ് ഹരിയാനയില്‍ ആദ്യഘട്ടത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് 17 വരെ നീട്ടുകയായിരുന്നു. 9676 പുതിയ കോവിഡ് കേസുകളാണ് ഹരിയാനയില്‍ കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. 8.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Top