ഗാസിയാബാദില്‍ യുവതിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി

Murder

ഗാസിയാബാദ്: ഗാസിയാബാദില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ലുധിയാന സ്വദേശി ശിവറാം ബിര്‍ദിയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതി വര്‍മ(22) എന്ന യുവതിയാണു മരിച്ചത്. സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

പത്തു മാസത്തിലേറെയായി ഇവര്‍ ഒന്നിച്ചായിരുന്നു താമസം. ഈ മാസം പത്തിന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ശിവറാം യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി. യുവതിയുടെ മൃതദേഹം രണ്ടു ദിവസത്തിനുശേഷമാണ് ഇയാള്‍ ഉപേക്ഷിച്ചത്. ഇത്തരത്തില്‍ മൃതദേഹം പൊതുസ്ഥലത്ത് ഉപേക്ഷിക്കാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ശിവറാമിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇവിടെനിന്നു കടന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലാല്‍ചൗക്കില്‍ നിന്നാണ് ശിവറാം അറസ്റ്റിലാകുന്നത്.

Top