വിദ്യാര്‍ഥികള്‍ക്കുമുന്‍പില്‍ വെച്ച് അധ്യാപികയുടെ ശരീരത്തില്‍ തീകൊളുത്തി

fire

ബെംഗളൂരു: വിദ്യാര്‍ഥികള്‍ക്കുമുന്‍പില്‍ വെച്ച് അധ്യാപികയുടെ ശരീരത്തില്‍ തീകൊളുത്തി.

ബിസിനസ് പങ്കാളിയാണ് അധ്യാപികയുടെ മേല്‍ മണ്ണണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

മഗാഡി താലൂക്കിലെ സംബൈനപ്പള്ളിയിലെ സ്‌കൂളില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അധ്യാപികയായ കെ. ജി സുനന്ദ (50)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

ഇവരുടെ ബിസിനസ് പങ്കാളിയായ രേണുകാ ആരാധ്യയാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ബിസിനസിലുണ്ടായ പരാജയമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

വിദ്യാര്‍ഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസിലേയ്ക്ക് കയറിവന്ന് സുനന്ദയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

70 ശതമാനം പൊള്ളലേറ്റ സുനന്ദയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഭയപ്പെട്ട കുട്ടികള്‍ ക്ലാസിനു പുറത്തേയ്ക്ക് ഓടുകയും മറ്റ് അധ്യാപകരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സുനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Top