എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ തുടക്കം

കാസര്‍ഗോഡ്: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം. സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നിലെ പ്രതിഷേധം നടക്കുന്നത്.

ഒരു ഇടവേളക്ക് ശേഷം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും തെരുവില്‍. മാസങ്ങളായി മുടങ്ങിയ സൗജന്യ മരുന്ന് വിതരണം പുനസ്ഥാനപിക്കണമെന്നാണ് പ്രധാന ആവശ്യം. പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും സമര പന്തലിലെത്തി.

മന്ത്രി മുഹമ്മദ് റിയാസ് ചെയര്‍മാനായ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. പരാതി പറയാന്‍ പോലും ഇടമില്ലെന്ന് ചുരുക്കം. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ദുരിത ബാധിതര്‍ ഭാഗത്ത് നിന്നുള്ള വാദം.

Top