ഫ്രാന്‍സില്‍ നാല് കുട്ടികളടക്കം അഞ്ച് പേരെ കുത്തി പരുക്കേല്‍പ്പിച്ച് ആക്രമി

തെക്ക്-കിഴക്കന്‍ ഫ്രാന്‍സിലെ ആന്‍സിയില്‍ കത്തി ആക്രമണം. നാല് കൊച്ചുകുട്ടികളടക്കം അഞ്ച് പേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അക്രമിയെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ അറിയിച്ചു.

ആന്‍സി തടാകത്തിന് സമീപമുള്ള പാര്‍ക്കിലാണ് ആക്രമണം നടന്നത്. കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്ത അക്രമി കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ പ്രതി സമീപത്തുണ്ടായിരുന്ന ഒരു വൃദ്ധനെയും ആക്രമിച്ചു. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് കുത്തേറ്റത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അക്രമി ഒരു സിറിയന്‍ അഭയാര്‍ത്ഥിയാണ്. പൊലീസ് വെടിവെപ്പില്‍ അക്രമിയുടെ കാലിന് പരിക്കേറ്റു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തു.

Top