എയര്‍ഗണ്ണുമായി അത്യാഹിത വിഭാഗത്തില്‍;മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്

ല്ലമ്പലം സ്വദേശി സതീഷ് സാവണ്‍ ആണ് മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. എയര്‍ ഗണ്ണായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാര്‍ സതീഷിനെ പിടികൂടിയെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. എയര്‍ ഗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സതീഷ്. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top