കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കില്ല: ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് രോഗ വ്യാപനം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍.

ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

ജൂണ്‍ 15 മുതല്‍ 30വരെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും റീലോക്ക് ഡല്‍ഹി ഹാഷ് ടാഗുകള്‍ ട്രെന്‍ഡിംഗ് ആകുകയും ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

Top