In Delhi, a young man shot and killed by an unknown group,

shoot died

ന്യൂഡല്‍ഹി: അജ്ഞാതരുടെ വെടിയേറ്റു ഡല്‍ഹിയില്‍ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്കു പരിക്കേറ്റു. ദക്ഷിണ്‍പുരിയില്‍ ടയര്‍ റിപ്പയര്‍ ഷോപ്പ് നടത്തുന്ന ജിത്തു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കടയ്ക്കു പുറത്തായിരുന്നു വെടിവയ്പ്.

രണ്ടു മോട്ടോര്‍സൈക്കിളുകളിലായി എത്തിയ നാലുപേര്‍ ജിത്തുവിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. ജിത്തുവിന്റെ സുഹൃത്ത് നദീമിനും വെടിയേറ്റു.

ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിത്തുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നദീമിന്റെ കാലിലാണ് വെടിയേറ്റിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതിനായി പൊലീസ് അറിയിച്ചു.

Top