വിവാദങ്ങൾക്കിടയിൽ ദിലീപ് ചിത്രം രാമലീലയിലെ ആദ്യ ഗാനം പുറത്ത് എത്തി

നിരവധി വിവാദങ്ങൾക്കിടയിൽ ദിലീപ് ചിത്രം രാമലീല തിയേറ്ററുകളിൽ എത്തുകയാണ്.

നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അനശ്ചിതത്വത്തിലായിരുന്നു.

ഇതിനിടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബികെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം ഒരുക്കിയിരിക്കുന്നത്. ഹരീഷ് ശിവരാമകൃഷ്ണനും ഗോപി സുന്ദറും ചേര്‍ന്നാണ് ആലാപനം.

പ്രയാഗമാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. നാളുകള്‍ക്ക് ശേഷം രാധിക ശരത്കുമാര്‍ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് രാംലീല.

സിദ്ദിഖ്, ശ്രീനിവാസന്‍, ഹരീഷ് പേരടി, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, മുകേഷ്, വിജയരാഘവന്‍, സലിം കുമാര്‍, ലെന തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഷാജി കുമാറിന്റേതാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയിരിക്കുന്നു.

സച്ചിയുടേതാണ് തിരക്കഥ. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

Top