ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിന് നേരെ ബോംബാക്രമണം

റായ്‌പൂർ: ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിന് നേരെ ബോംബാക്രമണം നടന്നതായി പി.ടി.ഐ റിപ്പോര്‍ട്ട്. ചത്തീസ്ഗഡ് നാരായണ്‍പൂര്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തെ പ്രത്യേക ദൗത്യം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന് നേരെ സ്‌ഫോടനമുണ്ടാവുകയായിരുന്നുവെന്നാണ് ചത്തീസ്ഗഡ് ഡി.ജി.പി ഡി.എം അവാസ്തി പറഞ്ഞത്. ഇരുപതിലേറെ പേര്‍ ബസിലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top