ചെമ്പരത്തിപ്പൂവിൽ ‘മത്തായി’ എന്ന കഥാപാത്രമായി അജു വർഗീസ് എത്തുന്നു

സിഫ് അലിയുടെ സഹോദരൻ അസ്‌കർ അലി നായകനാകുന്ന ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’.

നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ് എത്തുന്നത് മത്തായി എന്ന കഥാപാത്രമായാണ്.

അജു വർഗീസിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

അദിതി രവിയും, പാർവ്വതി അരുണുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

സുധീർ കരമന, ധർമ്മജൻ ബോർഗാട്ടി, വിശാഖ് നായർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രം നിർമ്മിക്കുന്നത് ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവരാണ്‌.

Top