ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധ നിയന്ത്രണം ഇന് അമിത്ഷായുടെ ചുമതല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ കോവിഡ് വെല്ലുവിളി നേരിടുന്നതില്‍ തികച്ചും പരാജയപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഞായറാഴ്ച രണ്ടു യോഗം വിളിച്ചു കൂട്ടിയ അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയില്‍ സര്‍വ കക്ഷിയോഗവും വിളിച്ചു.

കൂടാതെ ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണത്തിന്റെ വിവിധ ചുതലകള്‍ക്കായി ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി നിയമിക്കാനും അമിത് ഷാ ഉത്തരവിട്ടു. ഡല്‍ഹിയില്‍ രോഗപരിശോധന അടുത്ത രണ്ടു ദിവസം ഇരട്ടിയാക്കാനും അതിനു ശേഷം മൂന്നിരട്ടി ആക്കാനും അമിത് ഷാ നിര്‍ദേശിച്ചു.

റെയില്‍വേയോട് 500 െഎസെലേഷന്‍ കോച്ചുകള്‍ ഡല്‍ഹിയില്‍ നിയോഗിക്കാനും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ 10 മുതല്‍ 49 വരെ കിടക്കകളുള്ള എല്ലാ നഴ്‌സിങ് ഹോമുകളിലും കോവിഡ് രോഗികളെ ചികിത്സിക്കും. റാധാ സ്വാമി സത്സംഗ് മൈതാനം ചികിത്സയ്ക്കു വേണ്ടി ഏറ്റെടുക്കുന്നതിന് പരിശോധന നടത്തി. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പുതിയ ഹെല്‍പ്ലൈന്‍ സ്ഥാപിക്കുകയും ചെയ്തു.

Top