ബ്രസീലില്‍ കോവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു

ബ്രസീലില്‍ കോവിഡ് ബാധിയേറ്റ് മരിച്ചവരുടെ എണ്ണം 150,236മെന്ന് ആരോഗ്യമന്ത്രാലയം. ലോകത്ത് കോവിഡ് മരണങ്ങളില്‍ ബ്രസീല്‍ രണ്ടാമതാണ്. അമേരിക്കയ്ക്കയാണ് ഒന്നാമത്. 219,282 കോവിഡ് മരണങ്ങളാണ് ഇതുവരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ മരണം ഒരുലക്ഷം കടന്നു. 108,371 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കില്‍ ഇന്ത്യയാണ് മുന്നില്‍. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 921 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയില്‍ 607 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരണമടഞ്ഞു.

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,077,190 പേര്‍ക്ക് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാര മാണിത്.

ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷത്തിലേക്ക് അടുത്തു. 37,448,771 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 28,097,779 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

Top