ബിഹാറില്‍ എന്‍ഡിഎയുടെ വിജയം വെറും 0.03 ശതമാനം വോട്ട് വ്യത്യാസത്തില്‍

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വിജയം വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തില്‍. എന്‍.ഡി.എയും മഹാസഖ്യവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 0.03 ശതമാനം മാത്രമാണ്. 3.14 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 1,57,01,226 വോട്ടുകള്‍ എന്‍.ഡി.എക്കും 1,56,88,458 വോട്ടുകള്‍ മഹാസഖ്യത്തിനും ലഭിച്ചു. ഇരു സഖ്യവും തമ്മില്‍ 12,768 വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്.

അഞ്ച് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് സഖ്യം എന്‍.ഡി.എ സഖ്യത്തേക്കാള്‍ കൂടുതല്‍ നേടിയത് 29.6 വോട്ടുകളാണ്. വോട്ടിങ് ശതമാനത്തിന്റെ 7.8 ശതമാനവും. എന്‍.ഡി.എക്ക് 37.26 ശതമാനം വോട്ടുകളും മഹാസഖ്യത്തിന് 37.23 ശതമാനം വോട്ടുകളും ലഭിച്ചു. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 123 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. മഹാസഖ്യം 110 സീറ്റുകളും നേടി.

Top