ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമിസംഘം വീട്ടില്‍കയറി വെടിവെച്ച് കൊന്നു

പറ്റ്‌ന : ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം വിമല്‍ കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ബൈക്കുകളിലാണ് സംഘം വിമല്‍കുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി.അരാരിയ പോസ്റ്റ്മോര്‍ട്ടം സ്ഥലത്തും ബഹളമുണ്ടായി. നിലവില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതല്‍ പ്രാദേശിക ജനപ്രതിനിധികള്‍ വരെ സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top