ബംഗാളിൽ കോൺഗ്രസുമായി കൈകോർത്തു മത്സരിക്കാൻ ഒരുങ്ങി സി.പി.എം

ന്യൂഡൽഹി: ബംഗാളിൽ കോൺഗ്രസുമായി കൈകോർത്തു മത്സരിക്കാൻ സി.പി.എം. കേന്ദ്രകമ്മിറ്റിയുടെയും പിന്തുണ ലഭിച്ചതോടെ അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റു ധാരണയുണ്ടാക്കും. അതേസമയം, കോൺഗ്രസുമായി തിരഞ്ഞെടുപ്പുമുന്നണിയുണ്ടാവില്ല.

ഇരുപാർട്ടികളും പരസ്പരം മത്സരിക്കില്ല. സംയുക്തപ്രചാരണം വേണമോയെന്ന് പ്രാദേശികതലത്തിൽ തീരുമാനിച്ചു നടപ്പാക്കാൻ തടസ്സമില്ല. ബംഗാളിലെ സഖ്യം മുഖ്യമായും ഒരു ബി.ജെ.പി. വിരുദ്ധചേരിയായി സി.പി.എം ഉയർത്തിക്കാട്ടും.

Top