ബംഗാളിൽ കൈകോർത്ത് കോൺഗ്രസും ഇടത് പാർട്ടികളും

ൽഹി :ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സംയുക്ത റാലി നടത്താൻ കോൺഗ്രസും ഇടതു പാർട്ടികളും. സംസ്ഥാനത്തു സഖ്യമായി മത്സരിക്കുന്ന ഇരുകൂട്ടരും ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ റാലി നടത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവരടക്കം ഇരുപക്ഷത്തെയും ദേശീയ നേതാക്കൾ പങ്കെടുത്തേക്കും.

അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ്, ഇടതു നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. വരും ദിവസങ്ങളിൽ വീണ്ടും യോഗം ചേരുമെന്ന് ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. തൃണമൂൽ, ബിജെപി എന്നിവയ്ക്കെതിരെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു സംയുക്ത പ്രചാരണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. കോൺഗ്രസ്, ഇടതു പാർട്ടികളിലെ പ്രമുഖ നേതാക്കൾ പ്രചാരണ സമ്മേളനങ്ങളിൽ ഒരേ വേദിയിൽ അണിനിരക്കും.

Top