ബംഗ്ലാദേശില്‍ ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 26 പേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 26 പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മണ്ണിനടില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ബംഗ്ലാദേശിലെ രംഗമത്, ബന്ദര്‍ബന്‍ എന്നീ ജില്ലകളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രംഗമത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേരും, ബന്ദര്‍ബനില്‍ ആറ് പേരുമാണ് മരിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട സമ്മര്‍ദത്തെ തുടര്‍ന്നു പെയ്യുന്ന മഴയാണ് മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top