ബംഗളൂരുവില്‍ യാത്രക്കാര്‍ക്ക് പ്രിയമായി ‘ഒല’ ഓട്ടോറിക്ഷാ സര്‍വീസ് ലാഭത്തോടെ

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ‘ഒല’ യുടെ ഓട്ടോറിക്ഷാ സര്‍വീസിന് യാത്രക്കാരുടെ ഇടയില്‍ മികച്ച പ്രതികരണം.

സാധാരണ ഓട്ടോസര്‍വീസിനെ അപേക്ഷിച്ച് ‘ഒല’ യുടെ സര്‍വ്വീസ് ലാഭകരമാണെന്നതാണ് യാത്രക്കാരെ ഓണ്‍ലൈന്‍ ഓട്ടോയിലേക്ക് ആകര്‍ഷിക്കുന്നത്.

നാലു കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് ഓണ്‍ലൈന്‍ ഓട്ടോ വന്‍ലാഭമാണെന്ന് യാത്രക്കാര്‍ പറയുന്നു.

ബെംഗളൂരുവിലുള്ള ചെറിയൊരു ശതമാനം ഓട്ടോകള്‍ മാത്രമാണ് ‘ഒല’ യില്‍ രജിസ്റ്റര്‍ ചെയ്തിട്ടള്ളതെങ്കിലും, തുടര്‍ന്ന് ടാക്‌സി കാര്‍ രംഗത്തെപ്പോലെ ‘ഒല’ ഓട്ടോറിക്ഷാ സര്‍വീസ് മേഖലയിലും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

സാധാരണ ഓട്ടോ സര്‍വീസിനേക്കാള്‍ ഓണ്‍ലൈന്‍ ഓട്ടോ സര്‍വ്വീസ് ലാഭകരമാണെന്ന് ഡ്രൈവര്‍മാരും പ്രതികരിക്കുന്നു.

Top