ബംഗളൂരുവിൽ ഡിവൈഎസ്പിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബംഗളൂരു;  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഡപ്യൂട്ടി എസ്പി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 2014 ബാച്ച് കെഎസ്പിഎസ് ഓഫിസർ വി. ലക്ഷ്മിയെയാണ് പടിഞ്ഞാറൻ ബംഗളൂരുവിലെ അന്നപൂർണേശ്വരി നഗറിലെ സുഹൃത്തിന്റെ വീട്ടിൽ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുൻപ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കൾക്കെതിരെ പിതാവ് പരാതി നൽകിയിട്ടുണ്ട്.

Top