ബെംഗളൂരുവിൽ ഭാര്യയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു

ബെംഗളൂരു:  ആറ് മണിക്കൂറിലേറെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ശേഷം യുവാവ് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു. ബെംഗളൂരു രോഹിത്‌ നഗറില്‍ താമസിക്കുന്ന ഭരത് കുമാറാണ്(31) ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജിനെ(27) കുത്തിക്കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രതിയായ ഭരത് കുമാറിനെ ബൈദരാഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു വര്‍ഷം മുമ്പാണ് ഹൊസഹള്ളി തണ്ട സ്വദേശിയായ വിനുതയും ഭരത് കുമാറും വിവാഹിതരായത്. ഇരുവരും നീലമംഗലയിലെ ഫാക്ടറിയില്‍ ഒരുമിച്ച് ജോലിചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുമുണ്ട്.

ശിവരാജുമായുള്ള ബന്ധം ഭാര്യ തുടരുന്നുണ്ടെന്ന് മനസിലായതോടെ ഇയാളെ എങ്ങനെയും ഇല്ലാതാക്കാന്‍ ഭരത് കുമാര്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ മൊഴി.

Top