ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതി അടുത്ത വര്‍ഷം ആദ്യത്തോടെ നടപ്പിലാക്കിയേക്കും

vat

വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്‌റൈന്‍ അംഗീകരിച്ചതിന്റെ ചുവട് പിടിച്ച് മൂല്യവര്‍ധിത നികുതി അടുത്ത വര്‍ഷം ആദ്യത്തോടെ നടപ്പിലാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.

വാറ്റ് നടപ്പിലാക്കുന്നതിനാവശ്യമായ ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് മൂല്യ വര്‍ധിത നികുതി നടപ്പില്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

ബഹുഭൂരിപക്ഷ ഉല്‍പന്നങ്ങള്‍ക്കും ഈ നികുതി ബാധകമാകാത്തതിനാല്‍ കുറഞ്ഞ വരുമാനക്കാരായ പൗരന്മാരെ ഇത് ബാധിക്കില്ലെന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

മൂല്യവര്‍ധിത നികുതി നടപ്പിലാക്കാനുള്ള ജിസിസി രാഷ്ട്രങ്ങളുടെ ഏകീകൃത കരാറില്‍ ബഹ്‌റൈന്‍ ധനകാര്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഒപ്പ് വെച്ചിരുന്നു. സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് മൂല്യ വര്‍ധിത നികുതി ചുമത്തുകയെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടിസ്ഥാന ഭക്ഷ്യ ഉല്പന്നങ്ങളിലും മരുന്നുകളിലും അനുബന്ധ വസ്തുക്കളിലും നികുതി വര്‍ധനവ് നടപ്പിലാക്കാന്‍ സാധ്യതയില്ല.

Top