അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് ആര്‍എസ്എസ്

Bhaiyaji Suresh Joshi

പൂന്നൈ : അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് ആര്‍എസ്എസ്. കോടതി വിധി വന്നാല്‍ ഉടന്‍ ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭൈയ്യാജീ സുരേഷ് ജോഷി പറഞ്ഞു.

ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ജോഷി

നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതിയ പ്രതിനിധി സഭയിലാണ് ഭയ്യാജി ജോഷി തുടരാന്‍ തീരുമാനമെടുത്തത്.

2009ല്‍ സര്‍കാര്യവാഹ് പദവിയിലേക്ക് ഉയര്‍ന്ന ഭയ്യാജി ജോഷി തുടര്‍ച്ചയായി നാലാം തവണയാണ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Top