ആവേയില്‍ നിത്യാ മേനോന്‍ നായിക നിര്‍മ്മാതാവ് നാനി ;ചിത്രം അടുത്ത വര്‍ഷം എത്തും

നിത്യാ മേനോനും കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കാനൊരുങ്ങി തെലുങ്ക് താരം നാനി.

ആവേ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വര്‍മ്മയാണ്.

നാനിയെ കൂടാതെ പ്രശാന്തി തിപിറേനിയും ആവെയുടെ മറ്റൊരു നിര്‍മ്മാതാതാവാണ്.

രവി തേജയും റെജീന കസാന്ദ്രയുമാണ് ആവേയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

യുവത്വത്തിന്റെ കഥ പറയുന്ന ചിത്രം അടുത്ത വര്‍ഷമായിരിക്കും തിയേറ്ററുകളിലെത്തുന്നത്.

പ്രേമം, എക്‌സ്പ്രസ് രാജ , കാര്‍ത്തികേയ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ കാര്‍ത്തിക് ഘട്ടമാനേനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Top