ഭൂമി കൈയ്യേറ്റം തെളിയിച്ചാല്‍ സ്വത്ത് മുഴുവന്‍ എഴുതി തരാമെന്ന് തോമസ് ചാണ്ടി

thomas chandy

തിരുവനന്തപുരം: തന്റെ പേരിലുള്ള ഭൂമി കൈയ്യേറ്റം തെളിയിച്ചാല്‍ സ്വത്ത് മുഴുവന്‍ എഴുതി തരാമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോട് ഗതാഗതമന്ത്രി തോമസ് ചാണ്ടി.

നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം. കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് മന്ത്രി പറയുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.

തുടര്‍ന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം വയ്ക്കുകയായിരുന്നു.

Top