അമേരിക്കയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു

gun-shooting

വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയയില്‍ പൊലീസിന് കീഴടങ്ങാതിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. തുറസായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതോടെയാണ് ഇയാളോട് കീഴടങ്ങാന്‍ പൊലീസ് നിര്‍ദേശിച്ചത്.എന്നാല്‍ ഇയാള്‍ നഗ്‌നനായി കാറില്‍ നിന്ന് ഇറങ്ങിയോടുകയും റോഡില്‍ കയറി നിന്ന് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു. ഇതിന് ശേഷം പൊലീസുകാര്‍ക്ക് നേരെ ഓടിയടുത്തതോടെയാണ് ഒരു പൊലീസുകാരന്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

Top